കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതായി മുകുള്‍ വാസ്‌നിക്

February 2, 2014 കേരളം

കൊച്ചി: പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍, എഐസിസി സെക്രട്ടറി വി.ഡി സതീശന്‍ എംഎല്‍എ എന്നിവരാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം