ടി.പി കേസ്: സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

February 3, 2014 കേരളം

Mullappalli-Ramachandran1കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐയ്ക്ക് വിടുന്നതില്‍ നിയമതടസമുണ്ടെന്ന് പറയുന്നവര്‍ അത് എന്താണെന്ന് വ്യക്തമാക്കണം. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ 2009-ല്‍ തന്നെ കേസ് രജിസ്റര്‍ ചെയ്തതാണ്. മന്ത്രിസഭായോഗം ചേര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനം കൈക്കൊള്ളണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം