ശബരിമല വനത്തില്‍ കാട്ടാന ചരിഞ്ഞു

February 3, 2014 കേരളം

കണമല: ശബരിമല വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ഒന്നിന് ശബരിമല കാനനപാതയിലെ വലിയാനവട്ടം ഭാഗത്താണ് 40 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. പ്ളാസ്റിക് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  പ്ളാസ്റിക് ചുരുള്‍ കഴിച്ച് ദഹനപ്രക്രിയ നിലച്ച് ആന ചരിഞ്ഞതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച വനം വകുപ്പ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ശശീന്ദ്രദേവിന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് വനത്തില്‍ തന്നെ ജഡം മറവുചെയ്തു. പമ്പാ ഫോറസ്റ് റേഞ്ച് ഓഫീസര്‍ കെ. സന്ദീപ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.എന്‍. ഷാജി, ഫോറസ്റര്‍ ശെല്‍വരാജ് എന്നിവരടങ്ങിയ വനപാലക സംഘം സ്ഥലത്തുണ്ടായിരുന്നു. പോസ്റ്മോര്‍ട്ടത്തില്‍ ആനയുടെ ശരീരത്തില്‍ നിന്നും രണ്ട് കിലോയോളം ഭാരമുള്ള പ്ളാസ്റിക് ചുരുളുകള്‍ ലഭിച്ചെന്ന് വെറ്ററിനറി ഓഫീസര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം