കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

February 4, 2014 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഒരു കാരണവശാലും വെട്ടിക്കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കടം വാങ്ങിയ തുക ഉപയോഗിച്ചാണ് കഴിഞ്ഞമാസം 8,500 രൂപ വരെ പെന്‍ഷന്‍ നല്‍കിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി എല്‍ഐസിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍ഐസി പെന്‍ഷന്‍ ഫണ്ടിലേക്ക് ആദ്യവര്‍ഷം 500 കോടി രൂപയും പിന്നീടുള്ള 11 വര്‍ഷങ്ങളില്‍ 480 കോടി രൂപ വീതവും വേണം. ഇത് കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും അതിനായി വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയില്‍ സബ്മിഷന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം