ഊര്‍ജ്ജ സംരക്ഷണ സന്ദേശവുമായി സൈക്കിള്‍ യാത്ര തുടങ്ങി

February 4, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഊര്‍ജ്ജ സംരക്ഷണ സന്ദേശവുമായി എന്‍.സി.സി. കേഡറ്റുകള്‍ നടത്തുന്ന സൈക്കിള്‍ യാത്രയ്ക്ക് തുടക്കമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന മുപ്പതോളംപേരുടെ സംഘം വഴുതക്കാട് എന്‍.സി.സി. ഡയറക്ടറേറ്റില്‍ നിന്നും യാത്രതിരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി. മേജര്‍ ജനറല്‍ ബി.ചക്രവര്‍ത്തി സൈക്കിള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍, കേണല്‍ പി.ജി.കൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഊര്‍ജ്ജ സംരക്ഷണ മുദ്രാവാക്യങ്ങള്‍ എഴുതിയ ബോര്‍ഡ് സ്ഥാപിച്ച സൈക്കിളുമായി രണ്ടാമത്തെ സംഘത്തെ കോഴിക്കോട് നിന്നും കേണല്‍ വേലനായകം ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്രയാക്കി. ഫെബ്രുവരി ഏഴിന് രണ്ട് സംഘങ്ങളും എറണാകുളത്ത് സംഗമിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍