മോണോ റെയില്‍ : ആര്‍.പി.എഫ് ഭേദഗതിക്ക് സമിതിയെ നിയോഗിച്ചു

February 5, 2014 കേരളം

തിരുവനന്തപുരം: മോണോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആര്‍.പി.എഫില്‍(Request for Proposal)അവശ്യം വേണ്ട ഭേദഗതി വരുത്തുന്നതിനായി ധന വകുപ്പു സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, നിയമ വകുപ്പു സെക്രട്ടറി, കെ.എം.ആര്‍.എല്‍, കെ.എം.സി.എല്‍ എംഡിമാര്‍ എന്നവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന മോണോറെയില്‍ ഏഴാമത് ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനമുണ്ടായത്.

മോണോറെയിലിനായുള്ള പദ്ധതി റിപ്പോര്‍ട്ട്(detailed project report) നവീകരിക്കുന്ന കാര്യവും മോണോറെയിലില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു.യോഗത്തില്‍ മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, കേരളാ റോഡ് ഫണ്ട് ബോര്‍ഡ് സിഇഓ ഹരികിഷോര്‍ മുതലായവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം