പത്രപ്രവര്‍ത്തകപെന്‍ഷന്‍ വിതരണം തുടങ്ങി

February 6, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2014 ജനുവരി മാസത്തെ പത്രപ്രവര്‍ത്തകപെന്‍ഷന്‍ വിതരണം തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ പത്രപ്രവര്‍ത്തകപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഫെബ്രുവരി 10 ന് മുന്‍പായി മ്യൂസിയത്തിന് എതിര്‍വശത്തുളള പബ്ലിക് ഓഫീസിലെ ഐ.& പി.ആര്‍.ഡി. മെട്രോ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. കൈപ്പറ്റാത്തവരുടെ തുക ഫെബ്രുവരി 10 ന് ശേഷം തിരിച്ചടയ്ക്കുന്നതാണ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും പെന്‍ഷന്‍ വിതരണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍