ടി.പി വധക്കേസ് : വിവരങ്ങള്‍ അന്വേഷണസംഘം കണ്ണൂരിലെത്തി ശേഖരിച്ചു

February 9, 2014 കേരളം

കണ്ണൂര്‍: ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ണൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ടി.പി. വധക്കേസുമായി ബന്ധപ്പെട്ടു ജില്ലയില്‍നിന്നുള്ള പ്രതികളുടെ വിശദവിവരങ്ങള്‍, കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍, ടി.പി. ചന്ദ്രശേഖരനു വധഭീഷണിയുണ്ടായതായി പറയപ്പെടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയ്ക്കായാണു സംഘം കണ്ണൂരിലെത്തിയത്.

കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവര്‍ കോഴിക്കോട്ടേക്കു മടങ്ങി. കോഴിക്കോട് ട്രാഫിക് എസ്പി വി.കെ. അക്ബറിനാണു പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല. ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ. ഏബ്രാഹാം, സി.ഡി. ശ്രീനിവാസന്‍, ബിജു ഭാസ്കര്‍, വടകര സിഐ സുഭാഷ്, എടച്ചേരി എസ്ഐ സാജു എസ്. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കേസന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം