മാന്ത്രിക ക്കൊട്ടാരം മാജിക് പ്ലാനറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു

February 9, 2014 മറ്റുവാര്‍ത്തകള്‍

Gopinath Muthukad magicianതിരുവനന്തപുരം: ശാസ്ത്രവും, സാഹിത്യവും, സാങ്കേതികവിദ്യയും, കലയുമെല്ലാം മാജിക്കിലൂടെ പഠിക്കാനും രസിക്കാനും കുട്ടികള്‍ക്കു അവസരമൊരുക്കുന്ന മാന്ത്രിക ക്കൊട്ടാരം മാജിക് പ്ലാനറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോക മാജിക് ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജ നങ്ങള്‍ക്കായി തുറന്നുകൊടുക്കു മെന്ന് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ലോകപ്രശസ്ത ഇന്ദ്രജാലക്കാരനും എസ്‌കേപ്പ് കലാകാരനുമായ ഹൂഡിനിയോടുള്ള ആദരസൂചകമായി ഭഹാരി എന്ന കണ്ണടവച്ച കുട്ടിയാണ് മാജിക് പ്ലാനറ്റിന്റെ ഭാഗ്യചിഹ്നം. മാജിക്കില്‍ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന ഏഷ്യയിലെ ആദ്യ സ്ഥാപനമായ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിന്റെ ആശയമാണ് മാജിക് പ്ലാനറ്റ്. ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ഒരുക്കുന്നത്.

1.5 ഏക്കറിലുള്ള മാന്ത്രിക സമുച്ചയത്തില്‍ മ്യൂസിയം, തുരങ്കം, കണ്ണാടിക്കുരുക്ക്, ഗണിതാഭിരുചി വളര്‍ത്താനുതകുന്ന വെര്‍ച്വല്‍ സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, തല്‍സമയ പരിപാടികള്‍ അവസരിപ്പിക്കാനുള്ള ഗവേഷണ വികസന വിഭാഗം തുടങ്ങിയവ തയാറാകുന്നുണ്ട്. മാന്ത്രികത കേന്ദ്രപ്രമേയമായ ഷേക്‌സ്പിയറിന്റെ ഭദി ടെംപസ്റ്റ് എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. 15 കോടിയോളം രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍