കൊല്ലങ്കോട് ശ്രീഭദ്രകാളീ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം

February 9, 2014 ക്ഷേത്രവിശേഷങ്ങള്‍

വെള്ളറട: കൊല്ലങ്കോട് ഭദ്രകാളീ ക്ഷേത്രത്തിലെ ഉപദേവ പുനഃപ്രതിഷ്ഠ, നാലമ്പല സമര്‍പ്പണം മഹാ കുംഭാഭിഷേകം എന്നിവ നാളെ മുതല്‍ 12 വരെ നടക്കും. കുംഭാഭിഷേക ചടങ്ങുകള്‍ക്ക് ദേവസ്വം തന്ത്രി തെക്കേടത്തുമന നാരായണന്‍ വിഷ്ണു നമ്പൂതിരി കാര്‍മികത്വം വഹിക്കും. 12 ന് നടക്കുന്ന നാലമ്പല സമര്‍പ്പണം പരശുവയ്ക്കല്‍ ധാര്‍മികാശ്രമം മഠാധിപതി ധര്‍മാനന്ദ ഹനുമാന്‍ ദാസും ഭദ്രകാളി ദേവസ്വം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി. പച്ചൈമാനും നിര്‍വഹിക്കും.ഏപ്രില്‍ രണ്ടിനു നടക്കുന്ന നേര്‍ച്ചത്തൂക്കം മഹോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ 12 ന് രാവിലെ മുതല്‍ ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. വി.രാമചന്ദ്രന്‍നായര്‍, സെക്രട്ടറി വി.മോഹനകുമാര്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍