എന്‍എസ്എസ് പ്രതിനിധിസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്

February 10, 2014 കേരളം

nss_logoചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് അതതു താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷര്‍ അഡ്വ.പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. പ്രഥമ വോട്ടര്‍പട്ടിക ഇന്ന് എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും.

വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ 17 വരെ സ്വീകരിക്കും. ഫൈനല്‍ വോട്ടര്‍പട്ടിക മാര്‍ച്ച് മൂന്നിനു പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രികകള്‍ മാര്‍ച്ച് ഒന്‍പതിനു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അതതു താലൂക്കിലെ എന്‍എസ്എസ് ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. വോട്ടെടുപ്പ് മാര്‍ച്ച് 23ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അതതു താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ നടത്തുമെന്നും ഇലക്ഷന്‍ കമ്മീഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം