ഉന്നതാധികാര സമിതി മുല്ലപ്പെരിയാറില്‍

December 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടു നേരില്‍ കണ്ടു വിലയിരുത്തുന്നതിനായി ജസ്‌റ്റിസ്‌ എ.എസ്‌.ആനന്ദിന്റെ അധ്യക്ഷതയിലുളള ഉന്നതാധികാര സമിതി ചെന്നൈയിലെത്തി. കേരളത്തെ പ്രതിനിധീകരിച്ച്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, ഇറിഗേഷന്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ പി.ലതിക, ഐഡിആര്‍ബി ചീഫ്‌ എന്‍ജീനീയര്‍ സി.എന്‍.സതി എന്നിവര്‍ ചെന്നെയിലെത്തിയിട്ടുണ്ട്‌. കേരളത്തില്‍ നിന്നുള്ള സമിതി അംഗം ജസ്‌റ്റിസ്‌ കെ.ടി തോമസും സമിതിയിലെ തമിഴ്‌നാട്‌ പ്രതിനിധി ജസ്‌റ്റിസ്‌ കെ.ആര്‍.ലക്ഷ്‌മണനും ഇന്നു സംഘത്തിനൊപ്പം ചേരും. സാങ്കേതിക വിഭാഗം അംഗങ്ങളായ ഡോ.സി.ഡി.തട്ടൈ, ഡി.കെ.മേത്ത, മെംബര്‍ സെക്രട്ടറി സത്‌പാല്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ടെക്‌നിക്കല്‍ സമിതി അംഗം ഘോഷ്‌ എന്നിവരാണു സംഘത്തിലുള്ളത്‌. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി ആദ്യമായാണു മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം