സപ്ലൈകോ പൊങ്കാല കിറ്റ്

February 10, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്റ്റേറ്റ് സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കില്‍ പൊങ്കാല നിവേദ്യത്തിന് ആവശ്യമായ സാധനങ്ങള്‍ സപ്ലൈകോ വില്പന കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴിയും വിതരണം ചെയ്യും. താലൂക്കിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും, ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും ഇന്നു മുതല്‍ 15 വരെയുള്ള എല്ലാ ദിവസങ്ങളിലും സപ്‌ളൈകോ ഔട്ട്‌ലെറ്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്നും റീജിയണല്‍ മാനേജര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍