സൂര്യാഘാതത്തിനെതിരെ മുന്‍കരുതലെടുക്കണം

February 10, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം അന്തരീക്ഷാതാപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാതമുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നല്‍കി.

സൂര്യതാപം മൂലം 104 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍ എന്നിവയുണ്ടാകുക, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണ് സൂര്യാഘാത സാധ്യത കൂടുതല്‍. രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തിവയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്. കടുത്ത ചൂടിനോട് ദിര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം