മ്യാന്‍മറില്‍ ഇന്ത്യയുടെ നദീപദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു

December 20, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

യാങ്കൂണ്‍: മ്യാന്‍മറില്‍ ഇന്ത്യ നിര്‍മിക്കുന്ന നദീ തുറമുഖ, ജലവിഭവ ടെര്‍മിനല്‍ പദ്ധതികള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. റാഖൈനിലെ സിറ്റ്വേ നഗരത്തിലാണ്‌ നദീ പദ്ധതി നടപ്പിലാക്കുന്നത്‌. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തിന്റെ പുരോഗതിയാണ്‌ പദ്ധതിയുടെ ലക്ഷ്യം. മ്യാന്‍മറിന്റെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്‌ ഇന്ത്യ. തായ്‌ലന്‍ഡ്‌, ചൈന, സിംഗപ്പൂര്‍ എന്നിവയാണ്‌ മറ്റു രാജ്യങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍