ലാവ്ലിന്‍: വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ

February 11, 2014 കേരളം

Kerala-High-Court2കൊച്ചി: ലാവ്ലിന്‍ ഇടപാട് വലിയ അഴിമതിയാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇടപാടിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംസ്ഥാന ഖജനാവിന് കനത്ത നഷ്ടമാണ് ഈ ഇടപാടിലൂടെ ഉണ്ടായിട്ടുള്ളതെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലാവ്ലിന്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കീഴ് കോടതി വെറുതെവിട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടീസയച്ചു. ലാവ്ലിന്‍ കേസ് സംബന്ധിച്ച് മുഴുവന്‍ രേഖകളും കോടതിയില്‍ ഹാജരാക്കണമെന്ന് സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം