യുദ്ധവിമാനങ്ങളുടെ നിര്‍മാണപദ്ധതി വൈകുന്നു: ആന്റണി

February 11, 2014 ദേശീയം

a.k.antony1ന്യൂഡല്‍ഹി: റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ നടത്തുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ (എഫ്ജിഎഫ്എ) നിര്‍മാണപദ്ധതി വൈകുകയാണെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി അറിയിച്ചു. തദ്ദേശിയമായി വികസിപ്പിക്കുന്ന തേജസ് വിമാനങ്ങളുടെ നിര്‍മാണം ആരംഭിക്കാനായിട്ടില്ലെന്നും പ്രതിരോധമന്ത്രി ലോക്സഭയെ അറിയിച്ചു. വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതി തേജസിനു കഴിഞ്ഞ ഡിസംബറില്‍ ലഭിച്ചിരുന്നു. എഫ്ജിഎഫ്എയുടെ പ്രാഥമിക രൂപകല്പന കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായി. ജോലിയുടെ വിഭജനവും അതിനുള്ള പ്രതിഫലവുമുള്‍പ്പെടെ പ്രശ്നങ്ങളിലെ തര്‍ക്കംമൂലമാണു പദ്ധതി വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം