ദേവസ്വം ജീവനക്കാര്‍ക്ക് ഡി.എ. അനുവദിച്ചു

February 11, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച അതേ രീതിയിലുള്ള ക്ഷാമബത്ത വര്‍ദ്ധനവ് (10 ശതമാനം) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കും അനുവദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എം.പി.ഗോവിന്ദന്‍ നായരുടെ അദ്ധ്യക്ഷതയിലും ബോര്‍ഡംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലും ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇതനുസരിച്ച് എല്ലാ വിഭാഗം എസ്റ്റാബ്ലിഷ്‌മെന്റ് ജീവനക്കാര്‍ക്കും പുതുക്കിയ നിരക്കിലുള്ള 63 ശതമാനം ക്ഷാമബത്തയ്ക്ക് 2013 ജൂലായ് ഒന്ന് മുതല്‍ അര്‍ഹത ഉണ്ടായിരിക്കും. കാരാണ്മ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ക്ഷേത്ര ജീവനക്കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത വര്‍ദ്ധനവ് ലഭിക്കും. 2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിച്ച ക്ഷാമബത്ത 63 ശതമാനം (10 ശതമാനം വര്‍ദ്ധനവ്) പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. 2014 ജനുവരി മാസം മുതലുള്ള ഡി.എ. ശമ്പളത്തോടൊപ്പം പണമായി ലഭിക്കും. കാരാണ്മ ജീവനക്കാര്‍, പി.എഫ്. അക്കൗണ്ടില്‍ അംഗമല്ലാത്ത പാര്‍ട്ട്‌ടൈം ജീവനക്കാര്‍, സാനിട്ടറി വര്‍ക്കര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കും ക്ഷാമബത്ത രൊക്കം പണമായി നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍