സ്വന്തം ഇഷ്ടപ്രകാരമാണ് നരേന്ദ്രമോഡിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്: വെള്ളാപ്പള്ളി

February 12, 2014 കേരളം

vellappally-natesanആലപ്പുഴ: സ്വന്തം ഇഷ്ടപ്രകാരമാണ് നരേന്ദ്രമോഡിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്. മോഡിയുമായി വേദി പങ്കിട്ടതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വെള്ളാപ്പള്ളിയുടെ മറുപടി. കാര്യങ്ങള്‍ മനസിലാക്കാതെയാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്.  നികൃഷ്ടജീവിയെന്നു വിളിച്ചയാളിന്റെ പിന്നാലെ പോകേണ്ടിവന്നയാളാണ് പിണറായി. എസ്എന്‍ഡിപി കമ്യൂണിസ്റ് പാര്‍ട്ടികളുടെ പോഷക സംഘടനയല്ലെ ന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ 21 പിന്നോക്ക സമുദായസംഘടനകളുടെ കൂട്ടായ്മയായ കേരള പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതൃയോഗ തീരുമാനങ്ങള്‍ ആലപ്പുഴയില്‍ വിശദീകരിക്കവേയാണ് പിണറായിയുടെ വിമര്‍ശനത്തിന് വെള്ളാപ്പള്ളി മറുപടി നല്കിയത്.

പിന്നോക്ക സമുദായങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചു പ്രകടനപത്രിക തയാറാക്കണമെന്നു മുന്നണികളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചതായി വെള്ളാപ്പള്ളി അറിയിച്ചു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറി ടി.വി ബാബു, വിദ്യാസാഗര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം