തേക്കടി ദുരന്തം: ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തി

December 20, 2010 കേരളം

ഇടുക്കി: തേക്കടി ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ തേക്കടിയിലെത്തി തെളിവെടുപ്പ്‌ നടത്തി. ദുരന്തമുണ്ടായി 14 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ജസ്‌റ്റീസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ഏകാംഗകമ്മീഷന്‍ തെളിവെടുപ്പിനായി തേക്കടിയിലെത്തുന്നത്‌.
ദുരന്തം നടന്ന്‌ രണ്ടു ദിവസത്തിനകം സര്‍ക്കര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും സിറ്റിങ്‌ ജഡ്‌ജിയെ ലഭിച്ചിരുന്നില്ല. പിന്നീട്‌ ആലപ്പുഴ ജില്ലാ ജഡ്‌ജിയായിരുന്ന ജസ്‌റ്റീസ്‌ ഇ മൊയ്‌തീന്‍ കുഞ്ഞിനെ നിയോഗിച്ചിരുന്നെങ്കിലും ഒഫീസ്‌ പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകി. രാവിലെ തേക്കടി സന്ദര്‍ശിച്ച കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന്‌ തെളിവെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം