ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളെ സംരക്ഷിക്കണം

February 13, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ലാന്‍ഡ്  ഫോണുകളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും പാര്‍ലമെന്‍റ് അംഗങ്ങളും അടിയന്തിരമായി ഇടപെടണമെന്ന് കേരള ടെലിഫോണ്‍ യൂസേഴ്സ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ടെലിഫോണ്‍ മാസവാടകകള്‍ക്കു പുറമേ കേടാകുന്ന ഫോണിന് പകരം പുതിയ ഫോണ്‍ സ്ഥാപിക്കുന്നതിനായി 600 രൂപ അധികമായി ഈടാക്കുകയും ഗ്രാമപ്രേദേശങ്ങളില്‍ പ്രതിമാസ സൗജന്യകോള്‍ 75 നു പകരം 50 കോള്‍ ബിഎസ്എന്‍എല്‍- ലേക്കും ബാക്കി 25 മറ്റുകമ്പനി ഫോണുകളിലേക്കുമാക്കിയ നടപടി തെറ്റാണെന്ന് സംഘടന ആരോപിച്ചു. ഇത് സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനാണെന്നും ചൂണ്ടിക്കാട്ടി. സംഘടനയുടെ യുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി അഡ്വ.ദേവസഹായം ജനറല്‍ സെക്രട്ടറിയായി വിഴിഞ്ഞം വിജയന്‍ എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍