സുകുമാരിയമ്മ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം

February 13, 2014 കേരളം

കൊല്ലം: പരവൂര്‍ സുകുമാരിയമ്മ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ പ്രതി ശിവാനന്ദന് ശിക്ഷ വിധിച്ചത്. 2010 ഒക്ടോബര്‍ 28-നാണ് സുകുമാരിയമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സുഖമില്ലാത്ത ഭര്‍ത്താവ് സുകുമാരപിള്ളയും സുകുമാരിയമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. മക്കള്‍ മൂന്നു പേരും കുടുംബസമേതം ദുബായില്‍ ജോലിയിലാണ്. സുകുമാരിയമ്മയുടെ കഴുത്തില്‍ പ്ളാസ്റിക് കയര്‍ മുറുക്കി കൊല്ലുകയും തുടര്‍ന്ന് ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതി കവര്‍ച്ച ചെയ്യുകയുമായിരുന്നു. കേസില്‍ ശാസ്ത്രീയാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ വീട്ടില്‍ മുമ്പ് ജോലി ചെയ്തിരുന്ന ശിവാനന്ദനെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.. 26 ഓളം പ്രോസിക്യൂഷന്‍ സാക്ഷികളെ കേസില്‍ വിസ്തരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം