ഇഎസ്‌ഐ ഫാര്‍മസി വിഭാഗം സമഗ്രമായി പരിഷ്‌കരിക്കും: മന്ത്രി ഷിബു ബേബിജോണ്‍

February 14, 2014 കേരളം

കേരള ഗവ.ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ 55-ാം സംസ്ഥാന സമ്മേളനം തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കേരള ഗവ.ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ 55-ാം സംസ്ഥാന സമ്മേളനം തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ആശുപത്രി ഡ്രഗ്ഗ് സ്റ്റോറുകളും ഫാര്‍മസികളും സമഗ്രമായി പരിഷ്‌കരിക്കുമെന്നും മരുന്നുകളുടെ മുന്‍കൂര്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. കേരള ഗവണ്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ 55-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു മന്ത്രി. പാലോട് രവി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമായ ഫാര്‍മസി സര്‍വീസ് ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും ഇക്കാര്യത്തില്‍ എല്ലാവിഭാഗം ജീവനക്കാരുടെയും സഹകരണം ഉറപ്പാക്കണമെന്നും പാലോട് രവി അഭ്യര്‍ത്ഥിച്ചു.

‘ഫാര്‍മസി പ്രാക്ടീസും ഫാര്‍മസി വിദ്യാഭ്യാസവും – കേരളം നേരിടുന്ന പ്രശ്‌നങ്ങളും, പരിഹാരവും’ എന്ന വിഷയത്തെ അധികരിച്ചു നടന്ന സിംബോസിയം കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മസി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ.സി.അജിത് കുമാര്‍ വിഷയാവതരണം നടത്തി. ഡോ.രാജ്‌മോഹന്‍, ഡോ.കെ.ജി.രവികുമാര്‍, ഡോ.പത്മജ, ഡോ.രാജീവ് എസ്.പിള്ള എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം