കെല്‍ട്രോണിന് കേന്ദ്രപ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ഓര്‍ഡര്‍

February 14, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെല്‍ട്രോണിന് ന്യൂഡല്‍ഹിയിലെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും 7.24 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ ഉപയോഗിക്കുന്നതിന് അതിനൂതനമായ എക്കോ സൗണ്ടര്‍ (വെര്‍ഷന്‍ 3.1) നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍. കെല്‍ട്രോണ്‍ കരകുളം യൂണിറ്റിലെ സ്‌പെഷ്യല്‍ പ്രോഡക്ട്‌സ് ഗ്രൂപ്പാണ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത്. കടലിന്റെ ആഴം അളക്കുന്നതിനാണ് പ്രധാനമായും എക്കോ സൗണ്ടര്‍ ഉപയോഗിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍