അഴിമതിക്കെതിരായ പോരാട്ടത്തിന് മുഖ്യമന്ത്രി പദം ആവശ്യമില്ല: കേജ്രിവാള്‍

February 14, 2014 ദേശീയം

ന്യൂഡല്‍ഹി: അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പോരാട്ടത്തിന് മുഖ്യമന്ത്രി പദം ആവശ്യമില്ലെന്ന് അരവിന്ദ് കേജ്രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് രാജി അഭ്യൂഹം ശക്തമാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം. അഴിമതി തുടച്ചുനീക്കാന്‍ നൂറുതവണ രാജിക്ക് തയാറെന്നും കേജ്രിവാള്‍ പറഞ്ഞു. റിലയന്‍സിനെ തൊട്ടപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ ശക്തമായ പ്രതിഷേധത്തിന് പ്രവര്‍ത്തകരോട് ആംആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം