ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

February 15, 2014 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറി. നിയമസഭ മരവിപ്പിച്ച് നിര്‍ത്തണമെന്നും ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ജന്‍ലോക്പാല്‍ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാജിവച്ചതോടെയാണ് ഡല്‍ഹി ഭരണം അനശ്ചിതത്വത്തിലായത്. നേരത്തെ കേജ്രിവാളിന്റെ രാജിക്കത്ത് ലഫ്. ഗവര്‍ണര്‍ രാഷ്ട്രപതിക്കു കൈമാറിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം