തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

February 17, 2014 കേരളം

തിരുവനന്തപുരം: യുവതിയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ സ്വദേശി മനു(25)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. പൂന്തുറ പരുത്തിക്കുഴി സി.എസ്.ഐയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ രതീഷ് എന്ന യുവാവിനോടൊപ്പമാണ് താമസിച്ചു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ശഖുംമുഖം എസ ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ പുന്തുറ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിക്കുകയാണ്. രതീഷിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. യുവതിയുടെ മൃതദേഹത്തിന് സമീപം തലയ്ക്കടിയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കല്ല് കണ്ടെത്തിയിട്ടുണ്ട്. തലയിലും മുഖത്തും കല്ലുകൊണ്ടിടിച്ച പാടുണ്ട്. രക്തം കട്ടപിടിച്ച നിലയിലാണ് മുഖവും ശരീരവും. ബിനുവിന്റെ അമ്മ ഹൈവേയില്‍ തേങ്ങാക്കച്ചവടം നടത്തുകയാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം