മംഗലാപുരം-മഡ്ഗാവ് ഇന്റര്‍സിറ്റി എക്സ്പ്രസ് തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും

February 17, 2014 പ്രധാന വാര്‍ത്തകള്‍

തൃശൂര്‍: മംഗലാപുരം-മഡ്ഗാവ് ഇന്റര്‍സിറ്റി എക്സ്പ്രസ് അടുത്ത തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. രാവിലെ എട്ടേകാലിന് മംഗലാപുരം സെന്‍ട്രലില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു രണ്ടിനു മഡ്ഗാവിലെത്തും. തിരിച്ച് നാലേകാലിന് പുറപ്പെട്ട് രാത്രി പത്തിന് മംഗലാപുരത്തു മടങ്ങിയെത്തും. സൂറത്ത്കല്‍, ഉഡുപ്പി, മൂകാംബിക റോഡ് ബൈണ്ടൂര്‍, കുന്താപുരം, ഭട്കല്‍, കുംത, കാര്‍വാര്‍, കനകോണ എന്നിവിടങ്ങളില്‍ ട്രെയിനു സ്റോപ്പുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍വന്ന സമയ വിവരപ്പട്ടിക പ്രകാരം ട്രെയിന് മൂകാംബിക റോഡില്‍ സ്റോപ്പ് അനുവദിച്ചിരുന്നില്ല. പിന്നീട് കേരളത്തില്‍നിന്നുള്ള യാത്രികരുടെ ആവശ്യപ്രകാരം സ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തയാറായി. ദിവസവും രാവിലെ 4.20ന് മംഗലാപുരത്ത് എത്തുന്ന ചെന്നൈ- മംഗലാപുരം വെസ്റ് കോസ്റ് എക്സ്പ്രസിലോ എട്ടിന് എത്തുന്ന തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസിലോ വരുന്നവര്‍ക്ക് പുതിയ ഇന്റര്‍സിറ്റിയില്‍ കയറാന്‍ സാധിക്കും. ഇന്റര്‍സിറ്റി എക്സ്പ്രസ് രാവിലെ 11.15നും വൈകീട്ട് 7.15നും മൂകാംബിക റോഡ് സ്റേഷനില്‍ എത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍