ചന്ദ്രശേഖരനെതിരായ വിവാദപ്രസംഗം: കെ.കെ. രമ മാനനഷ്ടക്കേസ് നല്‍കും

February 17, 2014 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ അപമാനിക്കുംവിധം പ്രസംഗിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരനെതിരേ ആര്‍എംപി മാനനഷ്ടക്കേസ് നല്‍കും. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയാണു മാനഷ്ടക്കേസ് നല്‍കുക. ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആര്‍എംപി സംസ്ഥാന നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റവിമുക്തനായ പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വടകരയില്‍ നല്‍കിയ സ്വീകരണയോഗത്തിലായിരുന്നു ഭാസ്കരന്റെ വിവാദ പ്രസംഗം. ഇയാള്‍ക്കെതിരേ 118 വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.  അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമും ഭാസ്കരനെ അനുകൂലിച്ച് രംഗത്തെത്തി. അഴിമതിയുടെ പേരിലാണു ടി.പിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്നും കരീം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം