അഡ്വ. ജയശങ്കര്‍ വിവാഹിതനായി

February 17, 2014 മറ്റുവാര്‍ത്തകള്‍

കൊച്ചി: പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കര്‍ വിവാഹിതനായി. വളന്തക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോ. ജയയാണു വധു. കഴിഞ്ഞ ദിവസം എറണാകുളം രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. ഇന്നലെ ആലുവ വൈഎംസിഎയില്‍ വിവാഹ സത്കാരം നടന്നു. ഇന്നലെ നടന്ന വിവാഹ സത്കാരത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ലോകായുക്ത പയസ് വി. കുര്യാക്കോസ്, ജസ്റീസുമാരായ വിനോദ് ചന്ദ്രന്‍, പി.ആര്‍. രാമചന്ദ്രമേനോന്‍, സി.കെ. റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍