കെ.കെ. രമയുടെ നേതൃത്വത്തില്‍ കേരളയാത്ര നടക്കും

February 17, 2014 കേരളം

കോഴിക്കോട്: അഴിമതിക്കെതിരെ ആര്‍.എം.പി. നേതാവ് കെ.കെ. രമയുടെ നേതൃത്വത്തില്‍ കേരളയാത്ര നടക്കുമെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി അറിയിച്ചു. മാര്‍ച്ച് 16ന് കാസര്‍കോട്ടുനിന്നാരംഭിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും. കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം.

വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും മറ്റിടങ്ങളില്‍ സമാനചിന്താഗതിക്കാരുമായി ഒത്തുചേരാനും തീരുമാനിച്ചതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി ജനറല്‍സെക്രട്ടറി എന്‍. വേണു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുപത് മണ്ഡലങ്ങളിലും ആര്‍.എം.പി. സാന്നിധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം