യാത്രയ്ക്കിടയിലെ അതിക്രമങ്ങള്‍ തടയാന്‍ ഹെല്‍പ്പ്‌ലൈന്‍

February 18, 2014 കേരളം

തിരുവനന്തപുരം: യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങുന്നു.

ഇതിനായി വകുപ്പിലെ ഓരോ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെയും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെയും പരിധിയില്‍ ഉണ്ടാകുന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിന് ഓരോ ഓഫീസിന്റെ കീഴിലും ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചു പരാതി ബോധിപ്പിക്കാം. പരാതികളില്‍ മൂന്ന് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ആ വിവരം കമ്മീഷണറുടെ 8547639000 എന്ന നമ്പരില്‍ വിളിച്ചറിയിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം