ടെസ്റ്റ് സമനിലയില്‍: പരമ്പര കിവീസിന്

February 18, 2014 കായികം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ് സമനിലയില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെട്ടു (1-0). വിദേശത്ത് ഇന്ത്യ തോല്‍ക്കുന്ന തുടര്‍ച്ചയായ നാലാം പരമ്പരയാണിത്. ഓക്ലന്‍ഡില്‍ നടന്ന ആദ്യടെസ്റില്‍ ജയം കീവിസിനായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സിന്റെ കുറ്റന്‍ ലീഡ് മാത്രമല്ല ടെസ്റിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മുന്‍തൂക്കവും ഇന്ത്യക്കായിരുന്നു. കീവിസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം നേടിയ ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരത്തിന്‍റെ ഗതി മാറ്റമറിച്ചത്. മക്കല്ലം അഞ്ചാം ദിനം രാവിലെ 302 റണ്‍സിന് പുറത്തായി. ടെസ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ന്യൂസിലന്‍ഡ് താരം നേടുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. മാര്‍ട്ടിന്‍ ക്രോ നേടിയ 299 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.  മക്കല്ലം 32 ഫോറും നാല് സിക്സും നേടി.

രണ്ടാം ഇന്നിംഗ്സില്‍ 166/3 എന്ന നിലയില്‍ ഇന്ത്യ എത്തിയപ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും സമ്മതിച്ചു. 105 റണ്‍സ് നേടി വിരാട് കോഹ്ലിക്ക് പുറത്താകാതെ നിന്നു. മുരളി വിജയ് (7), ശിഖര്‍ ധവാന്‍ (2), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റണ്‍സോടെ രോഹിത് ശര്‍മ്മയും മത്സരം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം