മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: മുഖ്യപ്രതി കീഴടങ്ങി

February 18, 2014 കേരളം

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കു നേരെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞ കേസിലെ പ്രധാന പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ചാലാട് സ്വദേശി ദീപകാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നു സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്കും നെഞ്ചിനും പരിക്കേറ്റിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം