ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ.കെ.രമ

February 21, 2014 കേരളം

K.K.Remaവടകര: ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സ്വാഗതം ചെയ്്തു. സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ സമൂഹത്തിന്റെ പൊതുവിജയമാണെന്ന് രമ വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആഗ്രഹമായിരുന്നു ടി.പി. വധത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരിക എന്നത്. അന്വേഷണം സിബിഐക്കു വിടാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ പൊതുസമൂഹത്തോടൊപ്പം അതിയായ സന്തോഷം രേഖപ്പെടുത്തുകയാണ്. ഇത്തരമൊരു തീരുമാനമെടുത്തതില്‍ സര്‍ക്കാരിനോട് അങ്ങേയറ്റത്തെ നന്ദിയുണ്െടന്നും രമ പറഞ്ഞു. അതേസമയം കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ നടപടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം