ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തില്‍ സൗജന്യയാത്ര അനുവദിക്കുണം: ഡി വൈ എഫ് ഐ

February 21, 2014 കേരളം

ALUVA-PBആലുവ: ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തിന്‍റെ പണി അതിവേഗം പുരോഗമിക്കുന്നു. കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് 200 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. മൂന്നുമീറ്റര്‍ വീതം വീതിയില്‍ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതത്തിനായി പാലം ക്രമീകരിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇരുമ്പുകൊണ്ടുള്ള പാലമാണ് നിര്‍മിക്കുന്നത്. കോഴിക്കോട് ഉമ്മറാസ് എന്റര്‍പ്രൈസസാണ് 33 ലഷം രൂപയ്ക്ക് നിര്‍മാണം കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ശിവരാത്രിനാളിലും പിറ്റേന്ന് പകല്‍ രണ്ടുവരെയും പാലത്തിലൂടെ സൗജന്യയാത്ര അനുവദിക്കും. തുടര്‍ന്ന് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ നല്‍കണം.
 ഇതിനിടെ സര്‍ക്കാര്‍ നല്കുന്ന മുപ്പത്താറ് ലക്ഷത്തില്‍ നിന്ന് 33 ലക്ഷം മുടക്കി നിര്‍മിക്കുന്ന താല്ക്കാലിക പാലത്തില്‍  ടോള്‍ പിരിക്കാനായി നഗരസഭ ടെണ്ടര്‍ ക്ഷണിച്ചു എങ്കിലും പാലത്തില്‍ സൗജന്യയാത്ര അനുവദിക്കന്നമെന്ന  ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് കാരണം ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍  ഡി വൈ എഫ് ഐയും സൗജന്യ യാത്ര അനുവദിക്കണ മെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം