പാചകവാതകത്തിന് ആധാര്‍ വേണ്ട: ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് വീരപ്പ മൊയ്ലി

February 21, 2014 ദേശീയം

ന്യൂഡല്‍ഹി: പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ലോക്സഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഉത്തരവ് ഒരാഴ്ചക്കകം സര്‍ക്കാര്‍ പുറത്തിറക്കും. പാചകവാതകത്തിന് സബ്സിഡി നല്‍കുന്നതിന് ആധാറുമായി ബന്ധിപ്പിക്കാനുളള ശ്രമം പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ അവസാനിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പാചക വാതക സബ്സിഡി ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നിലനില്‍ക്കുന്നതു ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് അവതരിപ്പച്ച പ്രമേയത്തിലാണ് മൊയ്ലിയുടെ മറുപടി. വിഷയത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് മറ്റ് അംഗങ്ങളും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം