മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം

February 21, 2014 കേരളം

തിരുവനന്തപുരം: തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഹിന്ദു പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍, സെക്രട്ടറി രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഠത്തിനെതിരെയുണ്ടായ ആരോപണങ്ങളില്‍ വസ്തുതയുണ്ടോ എന്നു പോലും പരിശോധിക്കാതെയാണ് ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം