വെള്ളായണി കാളിയൂട്ട് മഹോത്സവം ആരംഭിച്ചു

February 21, 2014 ക്ഷേത്രവിശേഷങ്ങള്‍

നേമം: വെള്ളായണി ദേവീ ക്ഷേത്രത്തില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6.45ന് ദേവിയുടെ തങ്കതിരുമുടി ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കും. അന്നേദിവസം രാത്രി ഏഴിന് തിരുമുടി തലയില്‍ എഴുന്നള്ളിക്കുന്ന കളംകാവല്‍ ചടങ്ങ് നടക്കും. രാത്രി ഒമ്പതിന് ഉച്ചബലിയും നടക്കും.

23ന് 2.15ന് പള്ളിച്ചല്‍ ദിക്ക്ബലി എഴുന്നള്ളിപ്പ് നടക്കും. മാര്‍ച്ച് മൂന്നിന് കല്ലിയൂര്‍ ദിക്ക്ബലി. പാപ്പനംകോട് ദിക്ക്ബലി 14ന് നടക്കും. കോലിയക്കോട് ദിക്ക്ബലി 24ന് നടക്കും. നേമം കച്ചേരിനട എഴുന്നള്ളിപ്പ് 28ന്. ഏപ്രില്‍ ഒന്നിന് അശ്വതി പൊങ്കാല. തുടര്‍ന്ന് പൊന്നുമംഗലം, കിഴക്കേകര, പടിഞ്ഞാറേക്കര, വടക്കേക്കര എന്നിവിടങ്ങളില്‍ ദേവിയെ എഴുന്നള്ളിക്കും. ഏപ്രില്‍ 14ന് രാവിലെ 9.30നുമേല്‍ ഉത്സവ കൊടിയേറ്റ്. 22ന് പറണേറ്റ് കഴിഞ്ഞ് 23ന് നിലത്തില്‍പോര്. അന്നേദിവസം വൈകുന്നേരം ആറാട്ടുകഴിഞ്ഞ് ദേവീവിഗ്രഹം അമ്പലത്തിനകത്ത് പ്രവേശിക്കുന്നതോടെ രണ്ടുമാസം നീണ്ട കാളിയൂട്ട് ഉത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍