അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്ഔട്ടില്‍ കെ സുരേന്ദ്രന്‍ തത്സമയം

February 21, 2014 കേരളം

K.Surendran-pb1അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തിന് ബി ജെ പി യുടെ നിയുക്ത സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നു. ഗൂഗിള്‍ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 മണിക്ക് അദ്ദേഹം മുഖാമുഖം സംവദിക്കുന്നത്. സംവാദം യൂട്യൂബിലും തത്സമയം സംപ്രേക്ഷണം ചെയ്യും.കേരളത്തില്‍ നിന്നുള്ള ആദ്യ ഹാങ്ഔട്ട് ആണിത് . വിവിധ അമേരിക്കന്‍ നഗരങ്ങളിലെ മലയാളികളില്‍ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കായിരിക്കും സുരേന്ദ്രന്‍ മറുപടി പറയുക.
നരേന്ദ്ര മോഡിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് അനുകൂലമായി ഉണ്ടായിട്ടുള്ള വികാരത്തിനു പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മോഡി അനുകൂല കൂട്ടായ്മയായ നമോവാകം ,ബി ജെ പി യുടെ കേരളത്തിലെ കമ്യുണിക്കേഷന്‍ സെല്ലും ആയി ചേര്‍ന്ന് കൊണ്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത് . കേരളത്തിലെ സമകാലിക പ്രശ്നങ്ങളില്‍ സത്യസന്ധമായി ഇടപെടുകയും മുന്നണികളുടെ ഒത്തു കളികള്‍ നിര്‍ഭയമായി പുറത്തു കൊണ്ടുവരികയും ചെയ്ത നേതാവ് എന്ന നിലയില്‍ സുരേന്ദ്രനുമായുള്ള സംവാദം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നമോവാകം ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജയശ്രീ നായര്‍ ന്യു യോര്‍ക്ക് : 914 316 4076
ദീപക്ക് പിള്ള വാഷിംഗ്ടണ്‍ ഡി സി :510 881 6998

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം