ഡല്‍ഹി രാഷ്ട്രപതി ഭരണം: ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി തിങ്കളാഴ്ച വാദം കേള്‍ക്കും

February 22, 2014 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്ത ലഫ്.ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്‍കി ഹര്‍ജി വാദം കേള്‍ക്കുന്നതിനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സുപ്രീം കോതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇല്ലെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപി വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് എഎപിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍