ഒന്നും ഒളിക്കാനില്ല: മാതാ അമൃതാനന്ദമയി

February 22, 2014 പ്രധാന വാര്‍ത്തകള്‍

പാലക്കാട്:താനൊരു തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അമൃതാനന്ദമയി വ്യക്തമാക്കി.അമൃതാനന്ദമയി മഠത്തിനെതിരെ ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പാലക്കാട് പ്രതികരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി. മതവികാരം ഇളക്കി വിട്ട് ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും പലതും പറയുന്നത്.തന്നെ സേവിക്കണമെന്ന് ആരോടും പറയുന്നില്ലെന്നും മാതാ അമൃതാനന്ദമയി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹോളി ഹെല്‍: എ മെമോര്‍ ഓഫ് ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ് എന്ന പുസ്തകത്തില്‍ ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ ശിഷ്യയും പേഴ്‌സണല്‍ അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ചിരുന്ന ഗെയ്ല്‍ മാതാ അമൃതാനന്ദമയിക്കും ആശ്രമത്തിനും എതിരെ  ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍