അനന്തപുരിയില്‍ അമൃതോത്സവം ആരംഭിച്ചു

February 24, 2014 കേരളം

Amma-001-pbകൈമനം: മാതാ അമൃതാനന്ദമയി കൈമനം ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കൈമനത്തുള്ള ബ്രഹ്മസ്ഥാനക്ഷേത്രത്തില്‍ എത്തി. ഇന്നും നാളെയുമായി നടക്കുന്ന അമൃതോത്സവത്തില്‍ പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം അമ്മയെ മഠാധിപതി ശിവാമൃത ചൈതന്യയുടെ നേതൃത്വത്തില്‍ ഭക്തര്‍ പാദപൂജ ചെയ്ത് സ്വീകരിച്ചു.

ഇന്നു രാവിെല 10.30ന് സത്‌സംഗം , ഭജന, ധ്യാനപരിശീലനം, എന്നിവയ്ക്കുശേഷമായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം നല്കുന്നത്.25 ന് രാവിലെ ഭജന, സത്‌സംഗമം എന്നിവ നടക്കും. അമൃതോത്സവത്തോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന അമൃതദര്‍ശനം 2014 സുവനീര്‍ പ്രകാശനം നടക്കും.

അമൃതോത്സവത്തോടനുബന്ധിച്ച് ബ്രഹ്മസ്ഥാനക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് പുറമേ ദിവസവും ശ്രീലളിതാതാ സഹസ്രനാമാര്‍ച്ചനയും ഉദയാസ്തമന പൂജയും നടക്കും. ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണവും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഇരിക്കുന്നതിനുള്ളപടുകൂറ്റന്‍ പന്തലാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം