കൊഞ്ചിറവിള ക്ഷേത്രത്തില്‍ പൊങ്കാല മാര്‍ച്ച് നാലിന്

February 23, 2014 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മാര്‍ച്ച് നാലിന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ പള്ളിയുണര്‍ത്തലോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. വൈകുന്നേരം ആറിന് നിര്‍മാണം പൂര്‍ത്തിയാക്കിയ അലങ്കാര ഗോപുരത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.

രാത്രി ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. 25ന് ഉച്ചയ്ക്ക് 1.45ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. 27ന് രാത്രി 7.30ന് മഹാശിവരാത്രി പൂജ നടക്കും. മാര്‍ച്ച് നാലിന് രാവിലെ 10.50ന് അടുപ്പ് വെട്ടും തുടര്‍ന്ന് പൊങ്കാലയും. 12 മുതല്‍ ശയന പ്രദക്ഷിണവും താലപ്പൊലിയും. വൈകുന്നേരം 4.45ന് പൊങ്കാല നിവേദ്യം. രാത്രി 8.55ന് കുത്തിയോട്ടം. രാത്രി 10.30ന് പുറത്തേക്കെഴുന്നള്ളിപ്പ് പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണം.പത്രസമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി എം.എസ്. ശശിധരന്‍നായര്‍, പ്രസിഡന്റ് എ. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍