പെരുമ്പുഴ തൃക്കോയിക്കല്‍ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു

February 23, 2014 കേരളം

കുണ്ടറ: പെരുമ്പുഴ തൃക്കോയിക്കല്‍ മഹാവിഷ്ണു മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. 27ന് സമാപിക്കും. ഇന്ന് രാവിലെ ആറിന് അഖണ്ഡനാമജപം, 6.30ന് പൊങ്കാല. നാളെ രാവിലെ 9.30ന് കലശപൂജ, 25ന് രാവിലെ ഏഴിന് ഭാഗവത പാരായണം, പത്തിന് ശ്രീഭൂതബലി, 26ന് രാത്രി എട്ടിന് ഭക്തിഗാനാജ്ഞലി, പത്തിന് പള്ളിവേട്ട പുറപ്പാട്, 27ന് വൈകുന്നേരം അഞ്ചുമുതല്‍ ഘോഷയാത്ര, താലപ്പൊലി, വിളക്ക്, ആറാട്ട്, തൃക്കൊടിയിറക്ക്, രാത്രി എട്ടുമുതല്‍ സംഗീതാര്‍ച്ചന.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം