ഭക്തിയിലാറാടി ചിമ്മിണ്ടി നിലകേശീക്ഷേത്ര ഘോഷയാത്ര

February 24, 2014 ക്ഷേത്രവിശേഷങ്ങള്‍

വെള്ളറട : കുന്നത്തുകാല്‍ ചിമ്മിണ്ടി നീലകേശി ദേവീക്ഷേത്രത്തിലെ അമ്മയിറക്കു മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാസംക്കാരിരിക ഘോഷയാത്ര ഭക്തി സാന്ദ്രമായി. ഉപക്ഷേത്രമായ പനയറക്കോണം യക്ഷിയമ്മന്‍ ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളായ കളരിപ്പയറ്റ്, നെയ്യാണ്ടിമേളം, ശിങ്കാരിമേളം, തെയ്യം, കുരുത്തോലതെയ്യം, മുത്തപ്പന്‍ തെയ്യം, നാഗര്‍തെയ്യം, വിളക്കു കെട്ടുകള്‍, പാവക്കാവടി, പറവക്കാവടി, പീലിക്കാവടി, വേല്‍ക്കാവടി, പൂക്കാവടി, തേര്‍ക്കാവടി എന്നിവയും ചരിത്രസ്മരണ പുതുക്കുന്ന ഫ്‌ളോട്ടുകളും അണിനിരന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ അണിനിരന്ന ഘോഷയാത്ര ചാവടി, കുന്നത്തുകാല്‍, മാണിനാടുവഴിക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. രാത്രി അഗ്നിക്കാവടി അഗ്നി വിളയാട്ടം, പാല്‍ക്കാവടി, മരങ്ങള്‍ നീരാട്ടും എന്നിവയും നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍