ആലുവയില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

February 25, 2014 ക്ഷേത്രവിശേഷങ്ങള്‍

ആലുവ: ശിവരാത്രിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി  നഗരസഭാ ചെയര്‍മാന്‍ എം. ടി. ജേക്കബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളും ശിവരാത്രി ആഘോഷ പരിപാടികള്‍ക്കൊപ്പം നഗരസഭ സംഘടിപ്പിക്കുന്നുണ്ട്.

ശിവരാത്രി നാളില്‍ കെ. എസ്. ആര്‍. ടി. സിയുടെ താല്‍ക്കാലിക ഓഫീസ്  പ്രവര്‍ത്തനം തുടങ്ങും. വടക്കേ മണപ്പുറത്തായിരിക്കും കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡ്  പ്രവര്‍ത്തിക്കുക. നൂറ്റിയന്‍പതോളം ബസ്സുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന്  ആലുവ മണപ്പുറത്തേക്ക് സര്‍വീസ് നടത്തും. ആലുവ താലൂക്ക് ആസ്​പത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ് എന്നിവയും മണപ്പുറത്ത് പ്രവര്‍ത്തിക്കും.  വെളിച്ചം നല്‍കാനായി കെ.എസ്.ഇ.ബി. താത്കാലിക വൈദ്യുതീകരണം  ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനം മണപ്പുറത്ത് ലഭ്യമാക്കും. നഗരസഭ താലൂക്ക് ആസ്​പത്രി ഉള്‍പ്പെടെ നഗരത്തിലെ സ്വകാര്യ ആസ്​പത്രികളുടെ ആംബുലന്‍സും മണപ്പുറത്തുണ്ടാകും. ക്രമസമാധന പാലനത്തിനായി വിവിധ റാങ്കിലുള്ള രണ്ടായിരത്തോളം പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍