പാക്കിസ്ഥാനില്‍ ഭീകരര്‍ക്കുനേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

February 26, 2014 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ വസീരിസ്ഥാനില്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് സൈനിക ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തതായി സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

അതേസമയം സ്ഥിരമായ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് ജനങ്ങളാണ് മേഖലയില്‍ നിന്ന് പലായനം ചെയ്യുന്നത്. പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അവഗണിച്ച് താലിബാന്‍ ഭീകരവാദികള്‍ കഴിഞ്ഞയാഴ്ച 23 പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് സൈന്യം തീവ്രവാദകേന്ദ്രങ്ങള്‍ക്കെതിരേയുള്ള വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം