തൊഴിലുറപ്പുപദ്ധതി : കരാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

February 27, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

പദ്ധതി പ്രകാരം തൊഴിലാളികളുടെ ദിവസവേതനം 180 രൂപയില്‍നിന്നും 212 രൂപയായി 2014 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കും അക്രഡിറ്റഡ് ഓവര്‍സീയര്‍മാര്‍ക്കും നല്‍കി വന്ന വേതനം 10,000 രൂപയില്‍നിന്നും 12,000 രൂപയായും, അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് നല്‍കിവന്ന വേതനം 12,000 രൂപയില്‍ നിന്നും 15,000 രൂപയായും ജില്ലാ ഐ.റ്റി.പ്രൊഫഷണലിന് 15,000 രൂപയില്‍നിന്നും 17,000 രൂപയായും സംസ്ഥാന ഐ.റ്റി.പ്രൊഫഷണലിന് 18,000 രൂപയില്‍നിന്നും 20,000 രൂപയായും വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വര്‍ദ്ധനവ് 2014 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍