വര്‍ക്കല ബലിമണ്ഡപം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു

February 27, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വര്‍ക്കല ബലിമണ്ഡപം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബലിമണ്ഡപത്തിന്റെ അടക്കം സുരക്ഷയ്ക്കായി വര്‍ക്കല ബീച്ചില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

എയ്ഡ് പോസ്റ്റില്‍ ടൂറിസം പോലീസിന്റെയും സേവനം ലഭ്യമാക്കും. വര്‍ക്കല ബീച്ചില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. സമ്പത്ത് എം.പി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂര്യപ്രകാശ്, വാസ്തു വിദ്യാ ഗുരുകുലം ഡീന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കെ.സി.നാരായണന്‍ നമ്പൂതിരി, ഋതംബരാനന്ദസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍